പി.സി.മോഹനന് പുരസ്കാരം
1543281
Thursday, April 17, 2025 4:52 AM IST
കോഴിക്കോട്: നോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുന്‍ സംസ്ഥന ഉപാധ്യക്ഷനുമായിരുന്ന മണിയൂര്‍ ഇ. ബാലന്റെ സ്മരണാര്‍ത്ഥം യുവകലാസാഹിതി മണിയൂര്‍ ഇ. ബാലന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ നോവല്‍ പുരസ്കാരത്തിന് ചൂട്ട് എന്ന നോവലിന്റെ രചയിതാവ് പി.സി.മോഹനനെ തെരഞ്ഞെടുത്തു.
മെയ് 16 ന് പയ്യോളിയില്‍ നടക്കുന്ന മണിയൂര്‍ ഇ. ബാലന് അനുസ്മരണ പരിപാടിയില്‍ വച്ച് പുരസ്കാരം സമ്മാനിക്കും.