വിഷു ദിനത്തിൽ കെ. ലോഹ്യ പോലീസ് സ്റ്റേഷന് മുന്നിൽ ഉപവസിച്ചു
1543028
Wednesday, April 16, 2025 7:49 AM IST
മേപ്പയ്യൂർ: മേപ്പയ്യൂർ പോലീസിന്റെ ജനദ്രോഹ നടപടികൾക്കെതിരേ വിഷു ദിനത്തിൽ ആർജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ മേപ്പയ്യൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഉപവസിച്ചു.
പുറക്കാമല സമരത്തിന്റെ പേരിൽ മേപ്പയ്യൂർ പോലീസ് ഒറ്റതിരിഞ്ഞ് അക്രമിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്നും ഒമ്പതോളം കള്ളക്കേസുകളിൽ ഉൾപ്പെടുത്തി ജയിലിലടച്ച പോലീസ് 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം ലഭിച്ച ജാമ്യം റദ്ദ് ചെയ്യാൻ നിരന്തരം കോടതിയെ സമീപിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഉപവസിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആർജെഡി സംസ്ഥാന ജന. സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. മോനിഷ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഭാസ്കര കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, സി. സുജിത്ത്, സുനിൽ ഓടയിൽ എന്നിവർ പ്രസംഗിച്ചു.