"വീട്ടമ്മമാര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണം'
1543026
Wednesday, April 16, 2025 7:49 AM IST
തിരുവമ്പാടി: കേരളത്തിലെ വീട്ടമ്മമാര്‍ക്ക് പെന്ഷന് നല്‍കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള വനിതാ കോണ്‍ഗ്രസ്-എം തിരുവമ്പാടി നിയോജക മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.എം പോള്‍സണ്‍, വിനോദ് കിഴക്കയില്‍, ഗ്രേസി ജോര്‍ജ്, മേരി തങ്കച്ചന്, ചിന്നമ്മ മാത്യു, മേഴ്സി ആന്റണി, ആന്‍സി സെബാസ്റ്റ്യന്‍, മോളി സണ്ണി, മോളി കുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മേഴ്സി ആന്റണി(പ്രസിഡന്റ് ), ഡെനി ഫ്രാന്‍സീസ്, ഷിജി ജിമ്മി(വൈസ് പ്രസിഡന്റുമാര്‍), മോളി സണ്ണി, ആലീസ് ബെന്നി, റാണി ജിജി(ജനറല്‍ സെക്രട്ടറിമാര്‍) ചിന്നമ്മ മാത്യു(ട്രഷറര്‍), മേരി തങ്കച്ചന്, ഗ്രേസി ജോര്‍ജ്, ആന്‍സി സെബാസ്റ്റ്യന്‍, ഷിജി സിബി(ജില്ലാ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.