കുത്തിപ്പൊളിച്ച റോഡ് നന്നാക്കുന്നതില്‍ അനാസ്ഥ
1543276
Thursday, April 17, 2025 4:52 AM IST
കൂരാച്ചുണ്ട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കൂരാച്ചുണ്ട് - എരപ്പാന്‍തോട് ഭാഗത്തെ റോഡിന്റെ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ നവീകരണ പ്രവൃത്തി മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ്.
എന്നാല്‍ സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നില്ലെന്നാണ് പരാതി. ഇതുമൂലം നിരവധി യാത്രക്കാരാണ് ദുരിതംപേറുന്നത്.
നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി റോഡ് പൂര്‍ണ്ണമായും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചിട്ടിരിക്കുകയാണ്.
മഴക്കാലമാകാറായിട്ടും പ്രവര്‍ത്തി വേഗത്തിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.