മാലിന്യം തരംതിരിക്കൽ ഇനി വേഗത്തിലാകും; മുക്കത്ത് എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു
1543032
Wednesday, April 16, 2025 7:49 AM IST
മുക്കം: വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം തരംതിരിക്കൽ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിപ്പാലയിലെ എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു. കൺവേർ ബെൽറ്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ഇ. സത്യനാരായണൻ, എം.ടി. വേണുഗോപാലൻ, അശ്വതി, ജോഷില, നഗരസഭാ സെക്രട്ടറി ബിപിൻ ജോസഫ്, ക്ലീൻ സിറ്റി മാനേജർ കെ.എം. സജി, മറ്റ് ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.