കൊയിലാണ്ടി സ്വദേശിനിക്ക് മധ്യപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ്
1543267
Thursday, April 17, 2025 4:46 AM IST
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി എസ്. ബി ഋതുപര്ണ്ണക്ക് മധ്യപ്രദേശ് സര്‍ക്കാരിന്റെ യുവശാസ്ത്രജ്ഞക്കുള്ള അവാര്‍ഡ്. ഉജ്ജയിനിയില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ത്യാ ഗവണ്മെന്റിന്റെ ശാസ്ത്ര പഠന ഗവേഷണ സ്ഥാപനമായ ഭോപ്പാല്‍ ഐസറില്‍ അവസാന വര്‍ഷ ഗവേഷണ വിദ്യാര്‍ഥിയാണ്.
പരിസ്ഥിതി പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ എന്‍.വി. ബാലകൃഷ്ണന്റെയും മുന്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ. ശാന്തയുടെയും മകളാണ്.