പെരുവണ്ണാമൂഴിയില്‍ തേന്‍ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചു
1543271
Thursday, April 17, 2025 4:46 AM IST
പെരുവണ്ണാമൂഴി: സിഎംഐ സഭയുടെ സാമുഹ്യ സേവന വിഭാഗമായ സെന്റ് തോമസ് അസോസിയേഷന് ഫോര്‍ റൂറല്‍ സര്‍വ്വീസി (സ്റ്റാര്‍സ്)ന്റെ ഹണി മ്യൂസിയം പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയും ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ പിന്തുണയോടെയും ആരംഭിച്ച സ്റ്റാര്‍സ് ഹണി വാലി പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴിലാണ് ഹണി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. സ്റ്റാര്‍സ് ഹണിവാലി പ്രൊഡ്യൂസര്‍ കമ്പനിയുടെയും കമ്പനിയുടെ ആദ്യ സംരംഭമായ സ്റ്റാര്‍സ് ഹണി മ്യൂസിയത്തിന്റെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ്കെ. സുനില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാര്‍സ് പ്രസിഡന്റ് റവ.ഡോ. ബിജു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ഹണി വാലി കൗണ്ടര്‍ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.പി. നിര്‍വ്വഹിച്ചു. കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം റൂബി ജോസഫ് കൊമ്മറ്റത്തിന് നല്കി കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പി.കെ. ബിജു നിര്‍വ്വഹിച്ചു.
ലോഗോ പ്രകാശനം നബാര്‍ഡ് ജില്ല ഡെവലപ്മെന്റ് മാനേജര്‍ വി. രാഗേഷ് നിര്‍വ്വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, സ്റ്റാര്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് പ്രകാശ്, ഹണിവാലി പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാര്‍ കെ.ഡി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.