മുഖ്യമന്ത്രിയുടെ ഓഫീസ് അവതാരങ്ങളുടെ കേന്ദ്രമെന്ന് ജെബി മേത്തര്‍
1543269
Thursday, April 17, 2025 4:46 AM IST
കുറ്റ്യാടി: മുഖ്യമന്ത്രിയുടെ ഓഫീസും വീടും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അവതാരങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി കുറ്റപ്പെടുത്തി.
മഹിളാ സാഹസ് കേരള യാത്രയ്ക്ക് വാണിമേല്‍, നരിപ്പറ്റ, കുന്നുമ്മേല്‍, കയക്കോടി, കാവിലുമ്പാറ മരുതോങ്കര, കുറ്റ്യാടി, വേളം, ആയഞ്ചേരി, പുറമേരി എന്നീ മണ്ഡലങ്ങളില്‍ നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
വിവിധ യോഗങ്ങള്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.എം നിയാസ്, എന്‍. സുബ്രഹ്മണ്യന്, വിദ്യാ ബാലകൃഷ്ണന്, ഐ. മൂസ, വി.എം.ചന്ദ്രന്, കെ.ടി.ജയിംസ്, കെ. ബാലനാരായണന്‍, ഹബീബ് തമ്പി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.