44 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം
1543036
Wednesday, April 16, 2025 7:49 AM IST
കോഴിക്കോട്: ജില്ലാ ആസൂത്രണ സമിതിയുടെ 2025-26 വാര്‍ഷിക പദ്ധതി അംഗീകരിക്കുന്നതിനായുള്ള യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. 44 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികൾക്ക് കൂടി യോഗം അംഗീകാരം നല്കി. നേരത്തെ നൽകിയ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് പുറമെയാണിത്.
യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ. സുധാകരന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര് തുടങ്ങിയവർ പങ്കെടുത്തു.