ട്രെയിനിൽ കൊണ്ടുവന്ന നാലു കിലോഗ്രാം കഞ്ചാവുമായി സ്ത്രീ പിടിയിൽ
1543575
Friday, April 18, 2025 5:09 AM IST
കോഴിക്കോട് : കോഴിക്കോട് നഗരത്തിലേക്ക് വിൽപനയ്ക്കായി ട്രെയിനിൽ കൊണ്ടുവന്ന നാലു കിലോയിലേറെ കഞ്ചാവുമായി സ്ത്രീ പിടിയിൽ.
വെസ്റ്റ്ഹിൽ കോനാട് ബീച്ച് ചേക്രയിൽ കമറുന്നീസയെയാണ് ഡാൻസാഫ് ടീമും ടൗൺ പോലീസും ചേർന്ന് പിടികൂടിയത്. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ മാർഗം വിൽപ്പനക്കായി കൊണ്ടുവന്ന നാലുകിലോ 331 ഗ്രാം കഞ്ചാവാണ് റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും വ്യാഴാഴ്ച രാവിലെ പിടികൂടിയത്.
ഇവരുടെ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നേരത്തെ ലഹരി കടത്തിയതിന് മുമ്പും ഇവർക്കെതിരെ കേസുണ്ട്. ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ കമറുന്നീസ വീണ്ടും ലഹരി കച്ചവടം തുടങ്ങി എന്ന വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
ജില്ലയിലെ പല ഭാഗങ്ങളിലുമായി വീടുകൾ വാടകക്ക് എടുത്താണ് കമറുന്നീസ ലഹരി കച്ചവടം നടത്തുന്നത്.