കേരസുരക്ഷാ ഇൻഷുറൻസിന് അപേക്ഷിക്കാം
1542655
Monday, April 14, 2025 4:41 AM IST
കോഴിക്കോട്: ജില്ലയിലെ തെങ്ങുകയറ്റ തൊഴിലാളികൾക്ക് നാളികേരവികസന ബോർഡ് നടപ്പാക്കുന്ന കേരസുരക്ഷാ ഇൻഷുറൻസിന് അപേക്ഷിക്കാം. അപേക്ഷ സിവിൽ സ്റ്റേഷനിലെ സ്വാഭിമാൻ സോഷ്യൽ സർവീസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയിൽ ലഭിക്കും.
കടന്നൽക്കുത്ത്, താൽക്കാലിക അപകടങ്ങൾ, മരണാനന്തര സഹായം, പൂർണ അംഗവൈകല്യം എന്നീ പദ്ധതികളും ഇതിൽ ഉൾപ്പെടും. പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും അപകട ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ വാർഷിക പ്രീമിയം അടച്ച് ചേരുന്ന ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ സേവനങ്ങളും ലഭ്യമാണ്.
ഇൻഷുറൻസിൽ ചേരാൻ താൽപ്പര്യമുള്ള തൊഴിലാളികൾക്ക് ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ കൈപ്പറ്റാം. ഫോൺ: 8891889720, 0495 2372666, 9446252689.