ചെറുവാടി ഫെസ്റ്റ് 2025
1542649
Monday, April 14, 2025 4:41 AM IST
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ, സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂനിറ്റ് സംഘടിപ്പിക്കുന്നകൊടിയത്തൂരിന്റെ കലാ-സാംസ്കാരിക-വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ് 2025 കാർണിവൽ ഗസൽ സംഗീതത്തിൽ മുങ്ങി.
സാംസ്കാരിക സമ്മേളനം അഭിനേതാവും സംവിധായകനുമായ സിദ്ധീഖ് കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.സിദ്ധീഖ് കൊടിയത്തൂരിന്റെ ഷോർട്ട് ഫിലിം ഞാനാരാ മോൻ യൂ ടുബ് റിലീസ് ഷമീർ ബിൻസി നിർവഹിച്ചു.