കഞ്ചാവുമായി പിടിയിൽ
1542660
Monday, April 14, 2025 4:45 AM IST
കോഴിക്കോട് : വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി യുവാവ് പിടിയില്‍.കാവിലുംപാറ പലകാരശിയിൽ നിബിൻ (29 )നെയാണ് ചേവായൂർ പോലീസ് പിടികൂടിയത് .
പോലീസ് പെട്രോളിങ്ങിനിടയിൽ ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയപാത ബൈപാസിൽ നേതാജി ജംഗ്ഷനു സമീപം സംശയാസ്പദമായി കണ്ട പ്രതിയെ ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.