എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
1542260
Sunday, April 13, 2025 5:22 AM IST
കോഴിക്കോട്: വലിയങ്ങാടി ഭാഗത്ത് വിൽപനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി
മൂന്ന് പേർ പിടിയിൽ. ബേപ്പൂർ പെരച്ചനങ്ങാടി സ്വദേശി അദീപ് മഹലിൽ അദീപ് മുഹമദ്ദ് സാലി ( 36 ) അരക്കിണർ സ്വദേശി മാത്തോട്ടം വലിയകത്ത് ഹൗസിൽ സർജിത്ത് (34),
പയ്യാനക്കൽ സ്വദേശി കുറ്റിക്കാട് നിലം പറമ്പ് ഷിഫാസ് ഹൗസിൽ മുഹമദ്ദ് നഹൽ (30) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ടൗൺ എസ്ഐ സുലൈമാന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.
വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ബീച്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 41 ഗ്രാം എംഡിഎംഎ പിടികൂടിയത്. പിടികൂടിയ അദീപിന് മുമ്പ് കുന്നമംഗലം, മെഡിക്കൽ കോളജ് സ്റ്റേഷനിൽ മോഷണ കേസുണ്ട്.