റോഡ് പ്രവൃത്തിക്കായി എടുത്ത കുഴിയിൽ ബൈക്ക് വീണു
1542661
Monday, April 14, 2025 4:45 AM IST
മുക്കം: റോഡ് പ്രവൃത്തിക്കായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. മുക്കം - മാമ്പറ്റ ബൈപ്പാസിൽ ടെലിഫോൺ എക്സൈഞ്ചിന് അടുത്ത് ഡ്രൈനേജ് നിർമാണത്തിന് എടുത്ത കുഴിയിലാണ് ബൈക്ക് വീണത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മുക്കം പൊറ്റശേരി സ്വദേശി അനൂപിന് പരിക്കേറ്റു.
കൈക്കും കാലിന്റെ തുടയെല്ലിനും പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടം നടക്കുന്ന സമയത്ത് രാത്രി കാലങ്ങളിൽ കാണുന്ന തരത്തിലുള്ള യാതൊരു മുന്നറിയിപ്പ് ബോഡുകളും വെച്ചിട്ടില്ല എന്നും അപകടം നടന്നത്തിന് ശേഷമാണ് കരാർ കമ്പനിക്കാർ പ്ലാസ്റ്റിക്ക് ഡ്രമ്മുകൾ കൊണ്ട് വച്ചതെന്നും നാട്ടുകാർ പറഞ്ഞു.