അജ്ഞാത വാഹനം ഇടിച്ച് യാത്രക്കാർക്ക് പരിക്ക്
1542266
Sunday, April 13, 2025 5:22 AM IST
തിരുവമ്പാടി: ആനക്കാംപൊയിൽ അങ്ങാടിയിൽ ഇന്നലെ രാവിലെ നാലിന് കടയുടെ വരാന്തയിൽ ബസ് കാത്തുനിന്ന യാത്രക്കാരെ മുത്തപ്പൻ പുഴ ഭാഗത്തുനിന്ന് വന്ന അജ്ഞാതവാഹനം ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ആനക്കാംപൊയിൽ പാറുന്നേൽ ജോയ് (67), ഭാര്യ ഓമന (65) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഓമശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനക്കാംപൊയിൽ താഴെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന കിംഗ്സ് ബേക്കറിയുടെ ഒരു ഭാഗവും അപകടത്തിൽ തകർന്നു. ഇടിച്ചതിനുശേഷം വാഹനം നിർത്താതെ പോയി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവന്പാടി പോലീസ്.