കാലിക്കട്ട് എഫ്സി ജില്ലാ ലീഗ് ചാമ്പ്യൻഷിപ്പ് തുടങ്ങുന്നു
1543024
Wednesday, April 16, 2025 7:49 AM IST
കോഴിക്കോട്: ജില്ലാ ഫുട്ബോൾ അസോസിയേഷനും കാലിക്കട്ട് ഫുട്ബോൾ ക്ലബും സംയുക്തമായി നടത്തുന്ന ജില്ലാ ലീഗ് ഫുട്ബോൾ ചന്പ്യൻഷിപ്പ് ആരംഭിക്കുന്നു. വനിതാ ലീഗ് അടക്കം 70 ക്ലബുകൾ 11 ഡിവിഷനുകളിലായി മത്സരിക്കും. മത്സരക്രമങ്ങള്‍ പീന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നഗരത്തിലെ വിവിധ മൈതാനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുക. ജില്ലാ ലീഗ് മത്സരങ്ങള്‍ എഫ് ഡിവിഷന് മുതല്‍ കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് നടക്കുക.
ഓരോഡിവിഷനുകളിലും ആവേശം നിറഞ്ഞ മത്സരങ്ങൾ നടക്കുന്ന ഈ വർഷത്തെ ജില്ലാ ലീഗ് ചാന്പ്യൻഷിപ്പ് സ്പോൺസർ ചെയ്തിരിക്കുന്നത് പ്രഥമ കേരള സൂപ്പർ ലീഗ് ചാമ്പ്യന്മാരായ കാലിക്കട്ട് ഫുട്ബോൾ ക്ലബാണ്.
ഈ വർഷത്തെ ലീഗ് ചാമ്പ്യൻഷിപ്പ് "കാലിക്കട്ട് എഫ്സി ജില്ലാ ലീഗ് ചാമ്പ്യൻഷിപ്പ് 2025' എന്ന പേരിലാണ് നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം കാലിക്കട്ട് എഫ്സിയുടെ സിഇഒ മാത്യു കോരത്ത് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കെ. ഷാജേഷ് കുമാറിന് നൽകി നിർവഹിച്ചു.