വോളിബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച യാദവ് കൃഷ്ണയെ അനുമോദിച്ചു
1542656
Monday, April 14, 2025 4:41 AM IST
മേപ്പയ്യൂർ: പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന കോത്തമ്പ്ര ഫൗണ്ടേഷൻ ദേശീയ വോളിബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച മേപ്പയ്യൂർ എടത്തിൽ മുക്കിലെ യാദവ് കൃഷ്ണയെ ആദരിച്ചു.
എം.എം. അഷ്റഫ് അധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോത്തമ്പ്ര ഫൗണ്ടേഷൻ ചെയർമാൻ മൂസ കോത്തമ്പ്ര ഉപഹാര സമർപ്പണവും ക്യാഷ് അവാർഡ് വിതരണവും നടത്തി.
മുനീർ കുളങ്ങര, മുജീബ് കോമത്ത്, ഹുസൈൻ കമ്മന, അമ്മത് കീപ്പോട്ട്, പി.കെ. കുഞ്ഞബ്ദുല്ല, എം. പ്രസന്ന, കെ. ജിഷ, അജ്നാസ് കാരയിൽ, പി.കെ. അനിൽ കുമാർ, അൻവർ കുന്നങ്ങാത്ത് എന്നിവർ പ്രസംഗിച്ചു.