എംഡിഎംഎയുമായി രണ്ടുപേർ പോലീസ് പിടിയിൽ
1542285
Sunday, April 13, 2025 5:27 AM IST
കുറ്റ്യാടി: കടിയങ്ങാട് ടൗണിൽ എംഡിഎംഎയുമായി കുറ്റ്യാടി സ്വദേശികളായ യുവാക്കളെ പേരാമ്പ്ര പോലീസ് പിടികൂടി. തൂവോട്ട് പൊയിൽ അജ്നാസ് (33), മീത്തലെ നരിക്കോട്ടുകണ്ടി അൻസാർ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും രണ്ടു ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. കുറ്റ്യാടിയിലെ ലഹരി വില്പന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.
കടിയങ്ങാട്ടെ ലഹരി വിൽപനക്കാരനിൽ നിന്നും ലഹരിവസ്തു വാങ്ങാൻ പണം അയച്ചു കാത്ത് നിൽക്കുമ്പോൾ നാട്ടുകാർക്കു സംശയം തോന്നി പോലീസിൽ വിവരമറിക്കുകയായിരുന്നു. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി. ജംഷീദിന്റെ നേതൃത്വത്തിൽ പോലീസും ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.