വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
1542288
Sunday, April 13, 2025 5:27 AM IST
തിരുവമ്പാടി: വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവമ്പാടി ഗവ. ഐടിഐ വിദ്യാർഥി ആനക്കാംപൊയിൽ ഓലിയാങ്കൽ വീട്ടിൽ സഫിൻ ജോസഫിനെയാണ് (23) തിരുവമ്പാടി ഇൻസ്പെക്ടർ കെ. പ്രജീഷ് അറസ്റ്റുചെയ്തത്. കേസിൽ നേരത്തേ അത്ലറ്റിക് കോച്ച് ടോമി ചെറിയാൻ (59), സഹപരിശീലകനായിരുന്ന കെ.ആർ. സുജിത് (27) എന്നിവർ അറസ്റ്റിലായിരുന്നു.
ടോമിക്ക് ചിത്രങ്ങൾ അയച്ചുകൊടുത്ത സുജിത്തിന് ചിത്രങ്ങൾ അയച്ചുകൊടുത്തത് പെൺകുട്ടിയുടെ സുഹൃത്തായിരുന്ന സഫിൻ ജോസഫാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെയും അറസ്റ്റു ചെയ്തത്. പ്രതിയെ താമരശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.