കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി പ​ഴ​യ​കൃ​ഷ്ണ തി​യ​റ്റ​റി​നു സ​മീ​പം ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ഓ​ട്ടോ ഡ്രൈ​വ​ർ കോ​ത​മം​ഗ​ലം ക​ണ്ടോ​ത്ത് മീ​ത്ത​ൽ ശി​വ​ദാ​സ​ന് പ​രി​ക്കേ​റ്റു. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.