ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു
1542546
Sunday, April 13, 2025 11:49 PM IST
കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു. വെള്ളറക്കാട് ചെവിചെത്തിപൊയിൽ നാണു (72) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചോടയാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. ഇയാളെ രാവിലെ 4.30ന് വീട്ടില് നിന്ന് കാണാതാവുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: സുധ. മകൾ: നിഷ്ണ. മരുമകൻ: അജീഷ്.