നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
1542653
Monday, April 14, 2025 4:41 AM IST
കോഴിക്കോട് : കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു.
തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശി യൂസഫ് നിവാസിൽ ബെൻസ് യൂസഫ് (51 )നെതിരേയാണ് കാപ്പചുമത്തിയത്.കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെയും, തിരുവനന്തപുരം ജില്ലയിലെയും വിവിധ പോലീസ് സ്റ്റേഷനിൽ മാരകായുധങ്ങളുമായി ആളുകളെ അക്രമിച്ചതിന് കേസുകളുണ്ട്.
കിണാശ്ശേരിയിൽ വീടിന്റെ പണിയ്ക്കായി വീട്ടുടമസ്ഥൻ സൂക്ഷിച്ച് വെച്ചിരുന്ന 40,000 രൂപയോളം വിലവരുന്ന ഇലക്ട്രിക്, പ്ലംബിങ്ങ് സാധനങ്ങൾ മോഷണം നടത്തിയതിന് യൂസഫ്റിമാന്ഡിലായിരുന്നു.
പ്രതിക്കെതിരെ കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മിഷണർ, കോഴിക്കോട് സിറ്റി സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്.