15ന് വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധിക്കും : കോൺഗ്രസ്
1542657
Monday, April 14, 2025 4:45 AM IST
നാദാപുരം : വാണിമേൽ പഞ്ചായത്തിലെ 9,10,11 വാർഡുകളിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനുള്ള ജില്ല കളക്ടറുടെ ഉത്തരവ് പുന പരിശോധിക്കണമെന്നും എൻഐടി യുടെ സർവ്വേ റിപ്പോർട്ട് പുറത്ത് വിടണമെന്നും ദുരന്ത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ ഉടനെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 15ന് രാവിലെ വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചു.
വിലങ്ങാട് ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് എൻ.കെ. മുത്തലീബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, പി.ബാലകൃഷ്ണൻ,ബിപിൻ തോമസ്, കെ.പി. അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.