നരിനടയിൽ ലഹരിക്കെതിരേ ജാഗ്രതാ സമിതി രൂപീകരിച്ചു
1542264
Sunday, April 13, 2025 5:22 AM IST
കൂരാച്ചുണ്ട്: ചക്കിട്ടപാറ പഞ്ചായത്ത് ഒൻമ്പതാം വാർഡ് നരിനട അങ്ങാടിയിലും മറ്റും പരസ്യമായി രാത്രികാലങ്ങളിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിയുടെ വില്പനയും ഉപയോഗവും നടത്തുന്നതിനെതിരേ പ്രദേശത്ത് ജന ജാഗ്രതാ സമിതി രൂപീകരിച്ചു. വാർഡ് മെംബർ ബിന്ദു സജി അധ്യക്ഷത വഹിച്ചു.
പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ കെ. ജിതിൻവാസ് മുഖ്യാതിഥിയായിരുന്നു. എൻ.കെ സജി കൺവീനറായും വി.കെ ഗംഗാധരൻ, അയ്യപ്പൻ ചേലപ്പുറം, ബിന്ദു സുജൻ, സിന്ധു പൂവത്തിങ്കൽ, അഖിൽരാജ്, ഷൈജു കാപ്പുമ്മൽ, രാജൻ കറ്റോടി എന്നിവരടക്കുന്ന കമ്മിറ്റിക്ക് രൂപം നൽകി.