പ്രവർത്തക സംഗമം നടത്തി
1542662
Monday, April 14, 2025 4:45 AM IST
മുക്കം: കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ കേരളത്തിലുള്ള മികച്ച കൂട്ടായ്മയായ തനിമ കലാ സാഹിത്യ വേദിയുടെ മുക്കം ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വാക്കും വരയും വരിയും - നമുക്കൊരുമിച്ചിരിക്കാം എന്ന തലക്കെട്ടിൽ മുക്കം ഹൗസിൽ നടന്ന പ്രവർത്തക സംഗമം തനിമ ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ ബഷീർ ഉദ്ഘാടനം ചെയ്തു. എസ്. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.
കലാപരിപാടികളുടെ അവതരണവും നടന്നു. ഭാരവാഹികൾ: ദാമോദരൻ കോഴഞ്ചേരി (പ്രസിഡന്റ്), അമീൻ ജൗഹർ (സെക്രട്ടറി), ലൈലാബി മുസ്തഫ (ട്രഷറർ), ടി.കെ. ജുമാൻ (വൈസ് പ്രസിഡന്റ്).