മാലിന്യ മുക്ത നവകേരളം : സംസ്ഥാന പുരസ്കാരം ലഭിച്ചു
1542659
Monday, April 14, 2025 4:45 AM IST
മുക്കം: കേരള സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള സംസ്ഥാന അവാർഡിന് തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആന്റ് സയൻസ് വിമൻസ് കോളജ് എൻഎസ്എസ് യൂണിറ്റ് അർഹരായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മന്ത്രി എം.ബി. രാജേഷിൽ നിന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ് , വി.നിതാര എന്നിവർ അവാർഡ് ഏറ്റുവാങ്ങി.ബീച്ചുകൾ, റെയിൽ സ്റ്റേഷൻ, കെ എസ് ആർ ടി സി എന്നിവ ശുചീകരണം. വിവിധ സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്യാമ്പയിനുകൾ എന്നി പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.