ജഡ്ജിയില്ല, തീർപ്പാവാതെ കിടക്കുന്നത് മൂവായിരത്തിലേറെ കേസുകൾ
1542651
Monday, April 14, 2025 4:41 AM IST
കോഴിക്കോട്: കോഴിക്കോട് വടകരയിലെ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിൽ ജഡ്ജിയില്ലാത്തതിനാൽ തീർപ്പാവാതെ കിടക്കുന്നത് മൂവായിരത്തിലേറെ കേസുകൾ. നാല് മാസക്കാലമായി ജഡ്ജി ഇല്ലാത്ത അവസ്ഥയിലാണ് കോടതി.
ഇതിനാൽ വാഹനാപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെയും നഷ്ടപരിഹാര തുകയടക്കം വൈകുകയാണ്.വടകരയിലെ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിലെ ജഡ്ജി അന്വേഷണ വിധേയമായി സസ്പെൻഷനിൽ ആയതോടെയാണ് കോടതി പ്രവർത്തനം തടസപ്പെട്ടത്.
പുതിയ ജഡ്ജിയെ പിന്നീട് നിയമിച്ചില്ല. ഇതോടെ വടകര കൊയിലാണ്ടി താലൂക്കുകളിലെ മൂവായിരത്തിലേറെ കേസുകൾ വിചാരണയുടെ ഘട്ടത്തിൽ തടസ്സപ്പെട്ടു. കേസുകളിൽ അധികവും വാഹന പകടത്തിൽ മരിച്ചവരുടെയും പരിക്ക് പറ്റിയവരുടെയും ആശ്രിതതരുടെ കേസുകളാണ്. പരിക്കേറ്റവരുടെചികിത്സകൾപോലും മുടങ്ങുന്ന സ്ഥിതിയുണ്ട്. പുതിയ ജഡ്ജി എപ്പോഴെത്തുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.