പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1542286
Sunday, April 13, 2025 5:27 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി നാലാം വാർഷികവും 15 മുതൽ 22 വരെ പെരുവണ്ണാമൂഴിയിൽ നടക്കും. ഇതിന്റെ സ്വാഗത സംഘം ഓഫീസ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കെ.എ. ജോസ്കുട്ടി, പി.സി. സുരാജൻ, എ.ജി. ഭാസ്കരൻ, വി.വി. കുഞ്ഞിക്കണ്ണൻ, ആവള ഹമീദ്, ബോബി ഓസ്റ്റിൻ, ബിജു ചെറുവത്തൂർ, പി.പി. രഘുനാഥ്, പി.കെ. ഷിനിത്ത്, സൂരജ് മുതുകാട്, സെമിൻ ആസ്മിൻ എന്നിവർ സംബന്ധിച്ചു.