ജില്ലയിലെ ആദ്യ പ്രീമിയം കഫേ കൊയിലാണ്ടിയിൽ തുടങ്ങി
1542287
Sunday, April 13, 2025 5:27 AM IST
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫേയാണ് കൊയിലാണ്ടിയിലേത്. തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങൾക്കിഷ്ടപ്പെട്ട രുചിയിൽ ഇഷ്ടപ്പെട്ട വിഭവങ്ങളും ലഭ്യമാക്കുകയാണ് പ്രീമിയം റസ്റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്.
കുടുംബശ്രീയുടെ സ്വന്തം ബ്രാൻഡ് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് കഫേ കുടുംബശ്രീ റസ്റ്റോറന്റുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് എതിർവശത്തുള്ള പിഎംആർ കോംപ്ലക്സിലാണ് റസ്റ്റോറന്‍ഡ് പ്രവർത്തിക്കുന്നത്. രാവിലെ ഏഴ് മുതൽ രാത്രി 11 വരെ തുറന്ന് പ്രവർത്തിക്കും.