റോഡ് ഉദ്ഘാടനം ചെയ്തു
1542291
Sunday, April 13, 2025 5:27 AM IST
താമരശേരി: അമ്പലക്കണ്ടി എട്ടാം വാർഡിലെ കാടാംകുനി-തുവ്വക്കുഴി-തടത്തുമ്മൽ റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേന്ദ്രൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു. റോഡ് നിർമാണത്തിന് മേൽനോട്ടം വഹിച്ച ഓമശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ ടി.പി. രാജേഷിന് വാർഡ് മെമ്പർ യൂനുസ് ഉപഹാരം നൽകി.
പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ സി.എ. ആയിഷ ടീച്ചർ, അശോകൻ പുനത്തിൽ, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ, വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. ബ്രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.