കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര – വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത​യി​ൽ മ​ലാ​പ്പ​റ​മ്പ് ഓ​വ​ർ​പാ​സ് ജം​ഗ്ഷ​നി​ല്‍ മൂ​ന്നു​വ​രി ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ​തോ​ടെ ഗ​താ​ഗ​ത​ത്തി​നു പൂ​ര്‍​ണ​മാ​യും തു​റ​ന്നു.

പാ​ച്ചാ​ക്കി​ൽ ജം​ഗ്ഷ​നി​ലും മ​ലാ​പ്പ​റ​മ്പ് ഓ​വ​ർ​പാ​സി​നു സ​മീ​പ​വും ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​ഭാ​ഗ​ത്തു റോ​ഡ് നി​ർ​മാ​ണം ത​ട​സ്സ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു ഭാ​ഗം മൂ​ന്നു​വ​രി മ​ണ്ണു മാ​റ്റി​യാ​ണ് രാ​ത്രി ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

വി​ഷു​വി​നു ശേ​ഷം മ​ലാ​പ്പ​റ​മ്പ് – ഫ്ലോ​റി​ക്ക​ൻ റോ​ഡ് സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണെ​ടു​ത്തു മാ​റ്റ​ൽ ആ​രം​ഭി​ക്കു​മെ​ന്നു എ​ൻ​എ​ച്ച്എ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.