വാഹനാപകടത്തിൽ യുവതി മരിച്ചു
1542763
Tuesday, April 15, 2025 10:35 PM IST
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ എരഞ്ഞിമാവിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ഗോതമ്പറോഡ് താമസിക്കുന്ന കെ.എസ്. ഇസ്മായിലിന്റെ മകളും കൊടിയത്തൂർ വടക്ക് വീട്ടിൽ അബ്ദു റഊഫിന്റെ ഭാര്യയുമായ നസീറ (39) ആണ് മരിച്ചത്.
അപകടത്തിൽ റഊഫിനും മകൾ ഫിദക്കും പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മകളെ അരിക്കോട് ഡോക്ടറെ കാണിച്ച് ഭർത്താവിനൊപ്പം ബൈക്കിൽ വരുന്നതിനിടയിൽ കാറിടിച്ചാണ് അപകടം.
അപകടത്തിൽപ്പെട്ടവരെ നാട്ടുകാരുടെ നേതൃത്വത്തിൽ അരിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നസീറയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കാർ തിരുവനന്തപുരം സ്വദേശിയുടേതാണ്. ഫഹ്മയാണ് നസീറയുടെ മറ്റൊരു മകൾ. മാതാവ്: സൈനബ.