വിശ്വാസ നിറവില്‍ ഓശാന ഞായര്‍
1542650
Monday, April 14, 2025 4:41 AM IST
കോഴിക്കോട്: ക്രൈസ്തവ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചു.വിവിധ ദേവാലയങ്ങളില്‍ കുരുത്തോലകളുടെ ആശീര്‍വാദവും കുരുത്തോലകളേന്തിയുള്ള പ്രദക്ഷിണവും നടന്നു.ഇതോടെ വിശുദ്ധവാരാചരണത്തിന് തുടക്കമായി. കോഴിക്കോട് അതിരൂപത ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലക്കൽയേശുവിന്റെ ജെറുസലേം ദേവാലയ പ്രവേശനം അനുസ്മരിച്ച് കൊണ്ട് കുരുത്തോല ആശിർവദിച്ചു വിശ്വാസികൾക്ക് നൽകി .
തുടർന്നു പ്രദക്ഷിണമായി ആർച് ബിഷപിന്റെ ഭദ്രാസന ദേവാലയമായ ദേവമാതാ കത്തീഡ്രലില്‍ ഓശാന ഞായറിന്റെ ദിവ്യബലി അർപ്പിച്ചു.കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കോഴിക്കോട് ഫൊറോന വികാരി ഫാ. ജെറോം ചിങ്ങംതറ,മറ്റ് വൈദികർ സന്യസ്തർ എന്നിവര്‍ പങ്കെടുത്തു.
താമരശേരി മേരി മതാ കത്തീഡ്രലിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ രാവിലെ ഏഴിന്ആരംഭിച്ചു.താമരശേരി ബിഷപ് മാർ റെമീയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും തുടർന്ന് ദിവ്യബലിയും നടന്നു. ഉയിർപ്പു തിരുനാൾ തിരുക്കർമ്മങ്ങളും നടന്നു.
സെന്റ് പോള്‍സ് മാര്‍ത്തോമ്മ ചര്‍ച്ചില്‍ രാവിലെ എട്ടിന് ഓശാന ശുശ്രൂഷയും കുര്‍ബാനയും നടന്നു. നടക്കാവ് സിഎസ്ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളിയില്‍ ആരാധന നടന്നു. സിറ്റി സെന്റ് ജോസഫ് പള്ളിയില്‍ പ്രൊവിഡന്‍സ് കോണ്‍വന്റില്‍ നിന്ന് പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടത്തി.
തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. റെനി ഫ്രാന്‍സിസ് റോഡ്രിഗസ് മുഖ്യകാര്‍മികത്വം വഹിച്ചു. സഹവികാരി ഫാ. സിജു സീസര്‍ , പുഷ്പദാന്‍ സുപ്പീരിയര്‍ ഫാ.മൈക്കിള്‍ പുന്നയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ച് വചന സന്ദേശം നല്കി. അചപാലന ശുശ്രൂഷ സമിതി , കൊമ്പ്രിയസമൂഹം ആള്ത്താരസംഘം എന്നിവര്‍ നേതൃത്വം നല്കി.അശോകപുരം ഇന്‍ഫന്റ് ജീസസ് ചര്‍ച്ചില്‍ ഓശാന തിരുകര്‍മങ്ങള്‍, രാവിലെയും വൈകുന്നേരവും കുര്‍ബാന, ഈസ്റ്റ് ഹില്ഫാത്തിമമാതാചര്ച്ചില് ഓശാന തിരുകര്‍മങ്ങള്‍ കുര്‍ബാന എന്നിവ നടന്നു.
കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്കും വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കാർമ്മികത്വം വഹിച്ചു. അസി. വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ, ഡീക്കൺ ജോൺ കോനുക്കുന്നേൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം ദേവാലയത്തിൽ നടന്ന തിരുകർമങ്ങൾക്ക് തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഡോ. തോമസ് കളരിക്കൽ കാർമികനായി. കോട്ടയം വടവാതൂർ സെമിനാരി പ്രൊഫ. റവ. ഡോ.ജോസഫ് കളരിക്കൽ, ഫാ. എഫ്രേം പൊട്ടൻപ്ലാക്കൽ, ഫാ.തോമസ് അറയ്ക്കൽ, ഫാ. വർക്കി ചെറുപിള്ളാട്ട് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
കക്കയം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. വിൻസെന്റ് കറുകമാലിൽ കാർമികത്വം വഹിച്ചു. സബ് ഡീക്കൺ ഫിലിപ്സ് തൂനാട്ട് വചന സന്ദേശം നൽകി. കല്ലാനോട് സെന്റ മേരീസ് ഇടവകയിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടവ വികാരി ഫാ. ജിനോ ചുണ്ടയിൽ കാർമ്മികത്വം വഹിച്ചു.
ഫാ.ജോമോൻ തെക്കുംതല സഹ കാർമ്മികനായി. കരിയാത്തുംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് വികാരി ഫാ. അമൽ കൊച്ചുകൈപ്പേൽ കാർമികത്വം വഹിച്ചു. കാറ്റുള്ളമല സെൻറ് മേരീസ് ഇടവകയിൽ ഫാ. തോമസ് വട്ടോട്ടുതറപ്പേൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. രാജേഷ് കുറ്റിക്കാട്ട് സഹകാർമികനായി.
നരിനട സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് വികാരി ജോസഫ് പുത്തൻപുര കാർമികത്വം വഹിച്ചു. കരികണ്ടൻപാറ സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. മനീഷ് പാലത്തുംതലയ്ക്കൽ കാർമികത്വം വഹിച്ചു. കൂരാച്ചുണ്ട് ഓഞ്ഞിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. കുര്യാക്കോസ് പുവത്തുംകുന്നിൽ കാർമികത്വം വഹിച്ചു.
ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ജോമി ജോർജ് കാർമികനായി.മുക്കം തിരുഹൃദയ ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾ നടത്തി വിശ്വാസികൾ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചു. തിരുക്കർമങ്ങൾക്ക് ഇടവക വികാരി ഫാ. ജോൺ ഒറവുംകര മുഖ്യ കാർമികത്വം വഹിച്ചു.നിരവധി വിശ്വാസികളും സന്യസ്തരും പങ്കെടുത്ത ചടങ്ങുകൾക്ക് ഫാ. ജോമി ഡോൺ ബോസ്കോ, ബ്രദർ മെറോൺ പെരുമാലിൽ, ഷിജി കിഴക്കരക്കാട്ട്, ആൽബിൻ തുളുവനാനിക്കൽ, ജോർജ് വടക്കേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന തിരുകർമങ്ങൾക്ക് താമരശ്ശേരി രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.ഇടവക വികാരി ഫാ. പ്രിയേഷ് തേവടിയിൽ, അസി.വികാരി ഫാ. ആൽബിൻ വിലങ്ങുപാറ എന്നിവർ സഹകാർമികത്വം വഹിച്ചു.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ കുരുത്തോല പ്രദക്ഷിണം നടത്തി.തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിയോ കടുകൻമാക്കൽ, ഫാ. ജിതിൻ ആനിക്കാട്ട് എന്നിവരും ഫാ. മാറ്റസ് കോരങ്ങോട്ട്, ഫാ. റോഷൻ വട്ടമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ വികാരി ഫാ.എബ്രാഹം വള്ളോപ്പിള്ളിയുടെ നേതൃത്വത്തിൽ പ്രദക്ഷിണം നടന്നു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിന്റെ അഭിമുഖ്യത്തിൽ ഓശാന ഞായർ ആചരിച്ചു. ആശീർവദിച്ച കുരുത്തോലകളുമായി ആയിരകണക്കിന് വിശ്വാസികൾ ദേവാലയത്തിലേക്ക് പ്രദക്ഷിണം ആയി എത്തി. തുടർന്ന് ആചാരപരമായി ദേവാലയം മുട്ടി തുറന്ന് ദിവ്യബലിയും മറ്റ് തിരുകർമ്മങ്ങളും നടത്തി.
ഫൊറോന വികാരി ഫാ. തോമസ് നാഗ പറമ്പിൽ, അസി. വികാരി ഫാ.ജേക്കബ് തിട്ടയിൽ, ഫാ. എബിൻ അമ്പലത്തുങ്കൽ, ഫാ. എബിൻ പറമ്പുംമുറി, ഫാ. ബിന്നി പുതുപ്പള്ളിയിൽ, ട്രസ്റ്റിമാരായ ജോഫി നടുപറമ്പിൽ, തോമസ് പുത്തൻപുര , ബൈജു കുന്നുംപുറത്ത്, എന്നിവർ നേതൃത്വം നൽകി.