ടൂറിസം ഫെസ്റ്റ്: നൈറ്റ് വോളിബോൾ മത്സരം സമാപിച്ചു
1542026
Saturday, April 12, 2025 5:07 AM IST
മുതുകാട്: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി മുതുകാട് തപസ്യ ഗ്രൗണ്ടിൽ മൂന്ന് ദിവസമായി നടന്നു വരുന്ന നൈറ്റ് വോളിബോൾ മത്സരം സമാപിച്ചു. ആതിഥേയരായ തപസ്യ മുതുകാട് വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.
സമ്മാനദാനം ചക്കിട്ടപാറ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ രാജേഷ് തറവട്ടത്ത് നിർവഹിച്ചു. മെംബർമാരായ ജിതേഷ് മുതുകാട്, ബിന്ദു വത്സൻ, പി.സി. സുരാജൻ, കെ.പി. ബാബു, സൂരജ് മുതുകാട്, ഷിനോജ് വീട്ടിയുള്ള പറമ്പിൽ, ബൈജു തേവർക്കാട്ടിൽ എന്നിവർ സംബന്ധിച്ചു.