താമരശേരിയിൽ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
1542025
Saturday, April 12, 2025 5:07 AM IST
താമരശേരി: 0.89 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ താമരശേരി ടൗണിൽ നിന്ന് പോലീസ് പിടികൂടി. വയനാട്, വെള്ളമുണ്ട കൊട്ടാരക്കുന്നു കൊടക്കോടി നിബിൻ (32), താമരശേരി അമ്പായത്തോട് കയ്യേലിക്കൽ മുഹമ്മദ് ഷാനിഫ് (27) എന്നിവരെയാണ് ഇന്നലെ പുലർച്ചെ മൂന്നിന് വാഹന പരിശോധനയ്ക്കിടെ താമരശേരി പോലീസ് പിടികൂടിയത്.
താമരശേരി എസ്ഐ ആർ.സി. ബിജു, കെ. ലിനീഷ്, ടി.കെ. സുജേഷ്, കോഴിക്കോട് റൂറൽ എസ്പിയുടെ ഡൻസഫ് സംഘം എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. വിൽപനക്കായുള്ള നിരവധി സിപ് ലോക്ക് കവറുകളും ഇവരിൽ നിന്ന് കണ്ടെത്തി.
താമരശേരി - വയനാട് കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘത്തിൽ പെട്ടവരായ രണ്ട് പേരും മയക്ക് മരുന്നിന് അടിമകളാണ്. കോഴിക്കോട് ജില്ലയിൽ നിന്നും വാങ്ങിയാണ് വിൽപന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.