മഹിളാ സാഹസ് യാത്രക്ക് കായണ്ണയിൽ സ്വീകരണം നൽകി
1542024
Saturday, April 12, 2025 5:07 AM IST
പേരാമ്പ്ര: മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബീ മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കായണ്ണ ബസാറിൽ സ്വീകരണം നൽകി. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റീന വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രാമനന്ദ്, ജില്ലാ പ്രസിഡന്റ് ഗൗരി പുതിയേടുത്ത്, സന്ധ്യ, ബേബി, ബാബു ഒഞ്ചിയം, സുദയ, എം. ഋഷികേശൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പൊയിൽ വിജയൻ എന്നിവർ പ്രസംഗിച്ചു.