വിശുദ്ധരെ ദൈവം അംഗീകരിക്കുമെന്നതിന് തെളിവെന്ന് താമരശേരി ബിഷപ്
1542252
Sunday, April 13, 2025 5:16 AM IST
കോഴിക്കോട്: വിശുദ്ധരെ ദൈവം എത്രമാത്രം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ആര്‍ച്ച് ബിഷപായി ഉയര്‍ത്തപ്പെട്ടതെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
മലബാര്‍ ജനതയുടെ മുഴുവന്‍ ആര്‍ച്ച് ബിഷപാണ് ഇനി അദ്ദേഹം.അര്‍ഹിക്കുന്ന പദവിയാണ് അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ സ്ഥാന ലബ്ധിയില്‍ ഒരു നാട് ആകെ സന്തോഷിക്കുകയാണ്. മലബാര്‍ പ്രദേശത്തേക്കുള്ള കുടിയേറ്റ കാലത്ത് ജനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നതാണ് കോഴിക്കോട് രൂപത.
ഇത് നാടിന്റെയാകെ നേട്ടമാണെന്നും ഈ അവസരത്തില്‍ എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നതായും ബിഷപ് പറഞ്ഞു