മലബാറിന്റെ മാതൃരൂപതയ്ക്ക് ലഭിച്ച അംഗീകാരം
1542254
Sunday, April 13, 2025 5:16 AM IST
കോഴിക്കോട് രൂപത കേരളത്തിലെ മൂന്നാമത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെടുന്നത് ഏറെ സന്തോഷകരമായ വാർത്തയാണ്. മലബാറിനെ സംബന്ധിച്ചിടത്തോളം 1923 ജൂണ്‍ 12ന് സ്ഥാപിക്കപ്പെട്ട കാലം മുതൽ മലബാറിലെ ലത്തീൻ കത്തോലിക്കരുടെ മാത്രമല്ല, സുറിയാനി കത്തോലിക്കരുടെയും അജപാലനപരമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ കോഴിക്കോട് രൂപതയ്ക്ക് കഴിഞ്ഞിരുന്നു.
ആ ഒരർഥത്തിൽ മലബാറിന്റെ മാതൃരൂപതയാണ് കോഴിക്കോട് രൂപത. ഇന്നത്തെ മാനന്തവാടി രൂപത സ്ഥാപിക്കപ്പെടുന്നതിനുമുന്പ് ഇവിടെയുണ്ടായിരുന്ന സുറിയാനി കത്തോലിക്കരുടെ ദേവാലയങ്ങളെയും ദൈവജനത്തെയും കോഴിക്കോട് രൂപതയാണ് പരിപാലിച്ചിരുന്നത്. അതിനാൽത്തന്നെ കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെടുന്ന ഈ സന്ദർഭത്തിൽ മാനന്തവാടി രൂപതയുടെ വലിയ സന്തോഷം രേഖപ്പെടുത്തട്ടെ.
അതിരൂപതാ ദൈവജനത്തിനും സമർപ്പിത വൈദികസമൂഹത്തിനും ഏറെ പ്രത്യേകമായി അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ് ആയി നിയോഗിക്കപ്പെട്ടിരിക്കുന്ന അഭിവിന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിനും അഭിനന്ദനങ്ങളും പ്രാർഥനാശംസകളും നേരുന്നു.
ബിഷപ് മാർ അലക്സ് താരാമംഗലം
മാനന്തവാടി രൂപത സഹായമെത്രാൻ