എംഎസ്എസ്- പി.എം മുഹമ്മദ് കോയ എന്‍ഡോവ്മെന്റ് സമ്മാനിച്ചു
1542023
Saturday, April 12, 2025 5:07 AM IST
കോഴിക്കോട് : ഗള്‍ഫാര്‍ മുഹമ്മദലി സോഷ്യല്‍ എഞ്ചിനീയറാണെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എംഎസ്എസ്- പി.എം മുഹമ്മദ് കോയ എന്‍ഡോവ്മെന്റ് അവാര്‍ഡ് ഗള്‍ഫാര്‍ മുഹമ്മദലിക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.പി. ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. പി.എം മുഹമ്മദ് കോയ അനുസ്മരണം പ്രഭാഷണം പാളയം മുഹിയുദ്ദീന് പള്ളി ചീഫ് ഇമാം ഡോ. ഹുസൈന് മടവൂര്‍ നിര്‍വ്വഹിച്ചു. അവാര്‍ഡ് ജൂറി അംഗം ഡോ. ടി.പി. മെഹറൂഫ് രാജ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
സിഎസ്ഐ മലബാര്‍ രൂപത ബിഷപ് ഡോ. റോയിസ് മനോജ് വിക്ടര്‍ പൊന്നാട അണിയിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ്, അഡ്വ. പി.എം. നിയാസ്, ഡോ. പി. മുഹമ്മദലി (ഗള്‍ഫാര്‍ )എന്നിവര്‍ പ്രസംഗിച്ചു.