വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പിടിയില്‍
1542027
Saturday, April 12, 2025 5:07 AM IST
കോഴിക്കോട്: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. കാസര്‍ക്കോട് കാറടുക്ക വിവേകാനന്ദ നഗറില്‍ ബിജു എന്ന പാളയം ബിജു (35)വിനെയാണ് ടൗണ്‍ പോലീസ് പിടികൂടിയത് .
പോലീസ് പട്രോളിങ്ങിനിടയില്‍ ലിങ്ക് റോഡ് സുകൃതീന്ദ്ര കല്യാണ മണ്ഡപത്തിന് മുന്‍വശം വച്ച് സംശയാസ്പദമായി കണ്ട പ്രതിയില്‍ നിന്നും 15 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുക്കുകയായിരുന്നു. പ്രതിക്കെതിരേ കസബ, ടൗണ്‍ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്.