കോടതി ഫീസ് വർധനവിനെതിരേ പ്രതിഷേധിച്ചു
1542022
Saturday, April 12, 2025 5:04 AM IST
പേരാമ്പ്ര: അന്യായമായി കോടതി ഫീസ് വർധിപ്പിച്ചതിനെതിരേ പേരാമ്പ്ര ബാർ അസോസിയേഷൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പേരാമ്പ്ര കോടതി പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് പേരാമ്പ്ര ടൗൺ വഴി ബസ് സ്റ്റാൻഡിലൂടെ തിരിച്ച് കോടതി പരിസരത്ത് സമാപിച്ചു.
സമാപന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രവീന്ദ്രൻ, അഡ്വ. അഷി, അഡ്വ. രാജീവൻ എന്നിവർ പ്രസംഗിച്ചു.