സെന്റിനറി സമ്മാനം
1542256
Sunday, April 13, 2025 5:16 AM IST
കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെടുകയും അതിന്റെ അധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് ആർച്ച് ബിഷപ് ആയിത്തീരുകയും ചെയ്തതിൽ അതിയായി സന്തോഷിക്കുന്നു. അഭിനവ ആർച്ച് ബിഷപ് തിരുമേനിക്കും കോഴിക്കോട് രൂപതയിലെ വൈദികർക്കും സന്യസ്തർക്കും ദൈവജനത്തിനും ലഭിച്ച ഈ പദവിയിൽ ബത്തേരി രൂപത സന്തോഷിക്കുകയും എല്ലാവിധ പ്രാർഥനാശംസകൾ നേരുകയും ചെയ്യുന്നു.
കോഴിക്കോട് രൂപത സെന്റിനറി ആഘോഷിച്ച രൂപതയാണ്. ഈ രൂപതയ്ക്ക് അതിരൂപതയാകാനുള്ള അവകാശവുമുണ്ട്. മലബാറിലെ എല്ലാ രൂപതകളുടെയും മാതൃരൂപതയായി പ്രവർത്തിച്ച കോഴിക്കോട് രൂപതയ്ക്ക് എല്ലാ വളർച്ചയും വികസനവും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.
ഡോ.ജോസഫ് മാർ തോമസ്
ബത്തേരി രൂപതാധ്യക്ഷൻ,
സിബിസിഐ വൈസ് പ്രസിഡന്റ്