ഐവൈഎ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു
1539793
Saturday, April 5, 2025 5:07 AM IST
കോഴിക്കോട്: ഇന്ത്യന്‍ യൂത്ത് അസോസിയേഷന് (ഐവൈഎ) സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. ആറിന് വൈകുന്നേരം നാലിന് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ മുഖ്യതിഥിയായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തും.
രണ്ടുമണിക്ക് സുവര്‍ണ നാഴികക്കല്ലുകള്‍ എന്ന പ്രദര്‍ശനം നടക്കും. അമ്പതു വര്‍ഷത്തെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഉള്ക്കൊള്ളിച്ചുതാണ് പ്രദര്‍ശനം. സംഘടനയിലൂടെ കടന്നുപോയ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ ടൗണ്‍ഹാളില്‍ ഒത്തുചേരും. സുവര്‍ണ ജൂബിയലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികള്‍ക്കു നാലിനു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
പ്രസിഡന്റ് ടി.ഡി ഫ്രാന്‍സിസ്, സെക്രട്ടറി പി. സജിത്ത് കുമാര്‍, കണ്‍വീനര്‍ ജെയ്സി ഫ്രാന്‍സിസ്, എം. അരവിന്ദ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.