സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
1539788
Saturday, April 5, 2025 5:07 AM IST
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക്, അർജുന സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫുട്ബോൾ വോളിബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. മുൻ സന്തോഷ് ട്രോഫി താരം എ. സക്കീർ പരിശീലകാരായ നജുമുദീൻ, ചന്ദ്രൻ എന്നിവർക്ക് ബോൾ നൽകി ക്യാന്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. റോയി തേക്കിൻകാട്ടിൽ അധ്യക്ഷനായിരുന്നു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സജി ജോൺ, വാർഡ് മെമ്പർ ജോസ് മോൻ മാവറ, സ്കൂൾ പ്രിൻസിപ്പൽ ബിനു ബേബി,
പിടിഎ പ്രസിഡന്റ് എം.ജെ. ജോസ്, കൂടരഞ്ഞി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.എം. തോമസ്, ക്ലബ് ട്രഷറർ വി.എ. ജോസ്, അർജുന സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് എം.ടി. തോമസ്, ജ്യോതിഷ് ചാക്കോ, വിനോദ് ജോസ് എന്നിവർ പ്രസംഗിച്ചു.