ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ
1539791
Saturday, April 5, 2025 5:07 AM IST
കൊയിലാണ്ടി: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ 56-ാമത് സംസ്ഥാന വാർഷിക സമ്മേളനം മേയ് 12 മുതൽ 15 വരെ പാലക്കാട്ട് വച്ച് നടക്കും. അതിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലാ സമ്മേളനം 7, 8 തീയതികളിലായി കൊയിലാണ്ടിയിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഏഴിന് വൈകുന്നേരം നാലിന് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ കൊയിലാണ്ടി ബസ് സ്റ്റാൻഡിനു സമീപം സമാപിക്കും. കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഓപ്പൺ സ്റ്റേജിൽ നടക്കുന്ന പരിപാടി കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി. ബാലൻ മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. സുനിൽ മോഹൻ, ജോയിന്റ് കൗൺസിൽ നേതാക്കളായ സി.പി. മണി, സംസ്ഥാന കമ്മിറ്റി അംഗം പി. റാം, മനോഹർ, ജില്ലാ സെക്രട്ടറി പി. സുനിൽ കുമാർ, മേഖലാ സെക്രട്ടറി മേഘനാഥ് എന്നിവർ പങ്കെടുത്തു.