കല്ലാനോട് സമ്മർ കോച്ചിംഗ് ക്യാമ്പ് ഇന്നുമുതൽ
1539182
Thursday, April 3, 2025 5:12 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ഇന്നു മുതൽ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ആരംഭിക്കും. രാവിലെ 7.30 മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ അത്ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ് എന്നീ ക്യാമ്പുകളും ഉണ്ടായിരിക്കുന്നതാണ്.
ഏഴു മുതൽ കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് അത്ലറ്റിക് ക്യാമ്പും ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചു ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പും സോക്കർ സ്കൂൾ കേരളയുമായി സഹകരിച്ചു ഫുട്ബോൾ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.