രാപ്പകൽ സമരം സംഘടിപ്പിച്ചു
1539172
Thursday, April 3, 2025 5:08 AM IST
കോടഞ്ചേരി: സർക്കാരിനെതിരേ യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ടൗണിൽ രാപ്പകൽ സമരം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു.
യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോയി അടയ്ക്കാപാറ മുഖ്യപ്രഭാഷണം നടത്തി. ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, ഇഎസ്ഐ ബഫർസോൺ വിഷയങ്ങളിൽ ഒളിച്ചുകളി അവസാനിപ്പിച്ച് വന്യമൃഗശല്യത്തിൽ ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
കെപിസിസി മെംബർ ഹബീബ് തമ്പി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, യുഡിഎഫ് ട്രഷറർ അബൂബക്കർ മൗലവി, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി,
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, യുഡിഎഫ് കൺവീനർ ജയ്സൺ മേനാകുഴി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.