കക്കയം ജിഎൽപി സ്കൂൾ വജ്രജൂബിലി ആഘോഷം നടത്തി
1539507
Friday, April 4, 2025 5:32 AM IST
കൂരാച്ചുണ്ട്: കക്കയം കെഎച്ച്ഇപി ഗവ. എൽപി സ്കൂൾ വജ്ര ജൂബിലി ആഘോഷം നടന്നു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി പുല്ലംകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്തും എഴുത്തുകാരനുമായ രാസിത് അശോകൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, ബാലുശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന, കൂരാച്ചുണ്ട് പഞ്ചായത്തംഗം ജെസി ജോസഫ്, സ്കൂൾ പ്രധാനാധ്യാപകൻ മനോജ് തോമസ്, കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനിയർ എൻ.ഇ. സലീം, കക്കയം സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. വിൻസെന്റ് കറുകമാലിൽ, ബേബി തേക്കാനത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ജി.അരുൺ, ആൻഡ്രൂസ് കട്ടിക്കാന, എ.കെ. പ്രേമൻ, പി.ടി.ഹംസ എന്നിവർ പ്രസംഗിച്ചു.
കക്കയം സ്വദേശിയായ സാൻജോ സണ്ണി രൂപകൽപ്പന ചെയ്ത സ്കൂളിന്റെ ലോഗോ പ്രകാശനം പേരാമ്പ്ര എഇഒ വി.കെ. പ്രമോദ് നിർവഹിച്ചു. പ്രാദേശിക കലാകാരൻമാർ, കെഎസ്ഇബി ജീവനക്കാർ, ഗോത്രകലാകാരന്മാർ എന്നിവരുടെ കലാപരിപാടികളും നടന്നു.