ജോയിന്റ് കൗണ്‍സില്‍ ധര്‍ണ നടത്തി
1539504
Friday, April 4, 2025 5:27 AM IST
കോഴിക്കോട്: ജിഎസ്ടി വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലമാറ്റങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുകസ്ഥലം മാറ്റങ്ങള്‍ സംബന്ധിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി നടപ്പിലാക്കുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെയും ജിഎസ്ടി എംപ്ലോയീസ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് ജിഎസ്ടി കോംപ്ലക്സ് സമുച്ചയത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സജീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജിഎസ്ടി സംസ്ഥാന കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ. സോമ്യേഷ്, എം.കെ. പ്രമീള, ആര്.എസ്. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.